കോഴിക്കോട് ഗവൺമെണ്ട് മെഡിക്കൽ കോളേജിൽ വിവിധ ഒഴിവുകൾ; വിശദമായി അറിയാം
കോഴിക്കോട്: ഗവൺമെണ്ട് മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്‌പിന് ഒരു വർഷത്തിനുള്ളിൽ വരുന്ന ആരോഗ്യമിത്ര തസ്‌തികയിലെ ഒഴിവുകളിലേക്ക് 755/രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത – ജിഎൻഎം /മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ കാർഡിയോവാസ്‌കുലർ ടെക്നോളജിസ്റ്റ്/ അനസ്തെറ്റിസ്റ്റ് ടെക്നീഷ്യൻ/ റെസ്‌പിറേറ്ററി ടെക്‌നീഷ്യൻ/ ഡിസിഎ/ പിജിഡിസിഎ. കൂടാതെ കാസ്‌പ് കൗണ്ടറിൽ ഒരു വർഷത്തെ പ്രവർത്തന പരിചയവും.
20 മുതൽ 45 വയസ്സിനിടയിലുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 27- ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസിൽ ഇൻ്റർവ്യൂവിന് നേരിട്ട് എത്തണം.
Summary: Various vacancies in Kozhikode Government Medical College; Know in detail