ബഹിരാകാശ വാരം; ആകാശ വിസ്മയങ്ങളെക്കുറിച്ച് യുവ ശാസ്ത്രജ്ഞനില്‍ നിന്നും അറിവുനേടി ചെമ്പനോട സെന്റ. ജോസഫ്‌സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍


ചെമ്പനോട: ചെമ്പനോട സെന്റ. ജോസഫ്‌സ് ഹൈസ്‌കൂളില്‍ ബഹിരാകാശ വാരത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ സയന്‍സ് ക്ലബ്, നല്ലപാഠം, വിദ്യാരംഗം എന്നി ക്ലബ്ബുകളിലെയും സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സിലെയും വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.

തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേയ്‌സ് സെന്ററിലെ യുവ ശാസ്ത്രജ്ഞന്‍ കെ.എസ് അസിമുമായി വിദ്യര്‍ത്ഥികള്‍ സംവദിച്ചു. ‘സ്പെയ്‌സ് ടെക്‌നോളജി’ എന്ന വിഷയെത്തെ ആസ്പദമാക്കി അദ്ദേഹം കുട്ടികള്‍ക്ക് ക്ലാസ് എടുക്കുകയും ചെയ്യ്തു.

ഹെഡ്മിസ്ട്രസ് ഷാന്റി വി.കെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്‌കൂള്‍ ലീഡര്‍ കാര്‍ത്തിക് ഉദ്ഘാടനം ചെയ്യ്തു വിദ്യാര്‍ത്ഥി പ്രതിനിധി അനന്തു സന്തോഷ്, സ്റ്റാഫ് പ്രതിനിധി സി. ജാന്‍സി എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ സിജോ മാത്യു നന്ദി അര്‍പ്പിച്ചു.

summary: various programs were organized on the occasion of space week at st. Joseph high school, chembanoda