കനത്ത മഴയില്‍ ദുരിതത്തിലായി വേളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍; ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്‌ കെ.പി കുഞ്ഞമ്മത് കുട്ടി എംഎൽഎ


വേളം: മഴവെള്ളം കാരണം പ്രയാസം നേരിടുന്ന വേളം ഗ്രാമപഞ്ചായത്തിലെ തീക്കുനി, പള്ളിയത്ത്, കോവുക്കുന്ന്, തുരുത്തിക്കുന്ന് പ്രദേശങ്ങൾ കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ സന്ദര്‍ശിച്ചു. തീക്കുനിയിലെ വെള്ളക്കെട്ട് സംബന്ധിച്ച പ്രശ്നം ചർച്ച ചെയ്ത് പരിഹാരം കാണാൻ ജൂലൈ 22ന് പഞ്ചായത്ത് – വില്ലേജ് അധികൃതരുടെയും, എഞ്ചിനീയര്‍ർമാരുടെയും, ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ അടിയന്തര യോഗം ചേരുന്നതിന് തീരുമാനിച്ചതായി എംഎല്‍എ അറിയിച്ചു.

വേളം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുമ മലയിൽ, ബീനക്കോട്ടേമൽ, പി.എം കുമാരൻ, പി.പി ചന്ദ്രൻ, ഷൈനി കെ.കെ എന്നിവരും പൊതുപ്രവർത്തകരും, പ്രദേശവാസികളും സന്ദർശനത്തിൽ പങ്കാളികളായി.

പള്ളിയത്ത് വീടൊഴിഞ്ഞ ഒ.എം ദാമോദരൻ, ചന്ദ്രൻ തുറത്തിയേൽ, ശങ്കരൻ വലിയുള്ളതിൽ എന്നിവരുടെയും, തീക്കുനിയിൽ വെള്ളം കയറിയ വീടുകളും സംഘം സന്ദർശിച്ചു.