നാളെയ്‌ക്കൊരു തണലാവട്ടെ: പേരാമ്പ്രയില്‍ വനിതാ ലീഗ് പരിസ്ഥിതി ദിനം ആചരിച്ചു



പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലം വനിതാ ലീഗിന്റെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മദ് വൃക്ഷതൈ നട്ടു.

വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് ഷര്‍മിന കോമത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വഹീദ പാറേമ്മല്‍ സ്വാഗതം പറഞ്ഞു. താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ കെ.ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയായി.

എ.വി സക്കീന, മുനീര്‍ കുളങ്ങര, പി.കുഞ്ഞയിശ, കെ.ടി സീനത്ത്, സല്‍മ നന്‍മനക്കണ്ടി, പി.ടി സീനത്ത്, സക്കീന വി.കെ, സലീന ഷമീര്‍, ഫൗസിയ കല്ലോട്, ടി അസ്മ എന്നിവര്‍ സംസാരിച്ചു.