മാലിന്യമുക്തം നവകേരളം; വാണിമേൽ വയൽപ്പീടിക അങ്ങാടി ഹരിതസുന്ദര ടൗൺ


വാണിമേൽ: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി വാണിമേൽ ഗ്രാമ പഞ്ചായത്തിൽ ഹരിതസുന്ദര ടൗൺ പ്രഖ്യാപനം നടന്നു. വയൽപ്പീടിക അങ്ങാടിയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ പി സുരയ്യ പ്രഖ്യാപനം നിർവഹിച്ചു. വി. പി. മുജീബ്, എം. കെ. മജീദ്, സി. വി. മൊയ്‌ദീൻ ഹാജി,എം. കെ. അഷറഫ്, എ. കെ. മമ്മു, സി. പി. കുഞ്ഞബ്ദുള്ള, അമ്മദ്ക്കുട്ടി മാസ്റ്റർ, അസി. സെക്രട്ടറി സന്തോഷ്‌ കുമാർ എന്നിവർ സംബന്ധിച്ചു.

കേരളപ്പിറവി ദിനത്തിൽ കേരളത്തിൽ 13,353 സ്ഥാപനങ്ങളും ഓഫീസുകളും ഹരിതമായി പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലുമായി 68 ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഹരിത ടൂറിസം കേന്ദ്രങ്ങളായി മാറും. 810 ടൗണുകൾ ഹരിത സുന്ദരടൗണുകളായി പ്രഖ്യാപിച്ചു. 6048 ഹരിതവിദ്യാലയങ്ങളെയും 315 പൊതുസ്ഥലങ്ങളെയും 298 ഹരിതകലാലയങ്ങളെയും ഹരിതമാക്കി പ്രഖ്യാപിക്കുകയും ചെയ്തു.