പോത്തുകുട്ടി വിതരണ പദ്ധതിയുമായി വാണിമേൽ ഗ്രാമപഞ്ചായത്ത്; ആനുകൂല്യം ലഭിച്ചത് 128 കർഷകർക്ക്
വാണിമേൽ: വാണിമേൽ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പോത്തുകുട്ടികളെ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീച്ചർ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പോത്തുകുട്ടികളെ വിതരണം ചെയ്തതത്.
പഞ്ചായത്തിലെ തിരഞ്ഞെടുത്ത 128 കർഷകർക്കാണ് ഈ സാമ്പത്തിക വർഷം പോത്തു കുട്ടികളെ വിതരണം ചെയ്യുന്നത്. വൈസ് പ്രസിഡണ്ട് സെൽമ രാജു അധ്യക്ഷത വഹിച്ചു. വെറ്റിനറി സർജൻ ഡോ. ദിൽവേദ് ആർഎസ് പദ്ധതി വിശദീകരിച്ചു.

ഫാത്തിമ കണ്ടിയിൽ, എം കെ മജീദ്, വി കെ മൂസ, റസാക്ക് പറമ്പത്ത്, അനസ് നങ്ങാണ്ടി, ശാരദ പി, ഷൈനി എ.പി, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ രാഹുൽ എന്നിവർ സംബന്ധിച്ചു.