ഭക്തിയില്‍ മുഴുകി നാട്; വാല്യക്കോട്ട് തൃക്കൈക്കുന്ന് മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവത്തിന് സമാപനം


പേരാമ്പ്ര: വാല്യക്കോട്ട് തൃക്കൈക്കുന്ന് മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു. ഭക്തിഗാനസുധ, മുജപം, ഓട്ടന്‍തുള്ളല്‍, ഭഗവതി സേവ, ഗസല്‍ സന്ധ്യ, കലാസന്ധ്യ, പ്രസാദസദ്യ, ദീപാരാധന, സോപാന സംഗീതം, തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാരും കൊട്ടാരം വിനുവും നേതൃത്വം നല്‍കിയ ഇരട്ടത്തായമ്പക, വിളക്കിനെഴുന്നള്ളത്ത് എന്നിവയും നടന്നു.

മെയ്യ് ഏഴ് മുതലാണ് പ്രതിഷ്ഠാ ദിന മഹോത്സവം ആരംഭിച്ചത്. ചടങ്ങുകള്‍ക്ക് തന്ത്രി ഉഷകാമ്പ്രം പരമേശ്വരന്‍ നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിച്ചു.