പെരുവണ്ണാമൂഴി സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് പേരാമ്പ്രയില്‍ വെച്ച് നഷ്ടപ്പെട്ടതായി പരാതി


പേരാമ്പ്ര: പെരുവണ്ണാമൂഴി സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. പെരുവണ്ണാമൂഴി പന്നിക്കോട്ടൂര്‍ സ്വദേശി രാഹുലിന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച്ച വൈകിട്ട് പേരാമ്പ്ര പൈതോത്ത് റോഡ് ബൈപാസില്‍ വെച്ച് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം നടന്ന
സ്ഥലത്ത് വെച്ചാണ് പേഴ്‌സ് നഷ്ടമായത്. ഓട്ടോയിലെ ഡ്രൈവറായിരുന്ന രാഹുലിന്റെ പേഴ്‌സാണ് നഷ്ടമായത്.

ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ഐഡന്റന്റി കാര്‍ഡ് തുടങ്ങിയ രേഖകളായിരുന്നു പേഴ്‌സിനുളളില്‍ ഉണ്ടായിരുന്നത്.

എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 9961907661, 9072112846 എന്നീ നമ്പറുകളില്‍ വിവരമറിയിക്കുക.