ഭക്തിസാന്ദ്രം; വാല്യക്കോട് തൃക്കൈക്കുന്ന് മൊയിലോത്ത് മഹാവിഷ്ണുക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവത്തിന് തുടക്കമായി


പേരാമ്പ്ര: വാല്യക്കോട് തൃക്കൈക്കുന്ന് മൊയിലോത്ത് മഹാവിഷ്ണുക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവത്തിന് തുടക്കമായി. മെയ്യ് ആറുമുതല്‍ ആരംഭിച്ച പ്രതിഷ്ഠാദിന ചടങ്ങുകള്‍ 11 വരെ തുടരും.

ഏഴ്ന് തുടങ്ങിയ മുറജപം ഇന്ന് അവസാനിക്കും. തുടര്‍ന്ന് രാത്രി ഭഗവതിസേവ, ഗസല്‍സന്ധ്യ, പത്തിന് കലാസന്ധ്യ എന്നിവയുണ്ടാകും. 11ന് പ്രതിഷ്ഠാദിനത്തില്‍ സോപാനസംഗീതം, ഇരട്ടത്തായമ്പക, വിളക്കിനെഴുന്നള്ളത്ത് എന്നിവയും നടക്കും.

ആറിന് വൈകുന്നേരം കലവറ നിറയ്ക്കല്‍ ഘോഷയാത്ര പേരാമ്പ്ര എളമാരന്‍കുളങ്ങര ഭഗവതിക്ഷേത്രത്തില്‍ നിന്നായിരുന്ന ആരംഭിച്ചിരുന്നത്. അമ്പലത്തില്‍ എല്ലാദിവസവും പ്രസാദ ഊട്ടും ഉണ്ടാവാറുണ്ട്.