വളയം യുപി സ്കൂൾ ശതാബ്ദി ആഘോഷം; കൗതുകമായി കരകൗശല- ചിത്രപ്രദർശനം


വളയം: വളയം യുപി സ്കൂളിൽ സംഘടിപ്പിച്ച കരകൗശല- ചിത്രപ്രദർശനം കുട്ടികൾക്ക് കൗതുകമായി. ശതാബ്ദി ആഘോഷത്തിന്റെ ഭാ​ഗമായാണ് ചിത്ര പ്രദർശനം സംഘടിപ്പിച്ചത്. പത്തിലധികം ചിത്രകാരന്മാരുടെ ചിത്രങ്ങളും ശിൽപങ്ങളുമാണ് പ്രദർശിപ്പിച്ചു.

പ്രദർശനം എസ്ഐ ഹരിദാസൻ വള്ളുക്കണ്ടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഇ.കെ. സുനിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക വി.കെ.അനില, കെ.കെ. സജീവ്കുമാർ, കെ.കെ. നികേഷ്, വി.രാധികൃഷ്ണൻ, എൻ. കുഞ്ഞിക്കണ്ണൻ, സി.പി. സഗീഷ് എന്നിവർ സംസാരിച്ചു. പരിപാടിയിൽ ചിത്രകാരൻ വി. രാധാകൃഷ്ണൻ്റെ മ്യൂറൽ ചിത്രത്തിൻ്റെ മിഴിതുറക്കൽ ചടങ്ങും നടന്നു.