പൊതുവിദ്യാലയങ്ങൾ നിലനിർത്തേണ്ടത് നാടിൻറെ ആവശ്യം; വളയം കുയ്തേരി എം.എൽ.പി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സം​ഗമം ശ്രദ്ധേയമായി


വളയം: പൊതുവിദ്യാലയങ്ങൾ നിലനിർത്തേണ്ടത് നാടിൻറെ ആവശ്യമാണെന്ന് ഷാഫി പറമ്പിൽ എം.പി. നമ്മുടെ വിദ്യാർത്ഥികളുടെ കഴിവുകൾ ലോകത്ത് എവിടെയും എത്തിക്കാനുള്ള സാഹചര്യം ഇന്നുണ്ടെന്നും കാലം ഒന്നിനും തടസമല്ലെന്നും അദ്ദേഹം പറഞ്ഞു. വളയം കുയ്തേരി എം.എൽ.പി. സ്കൂൾ ശതാബ്ദി ആഘോഷ സമാപന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പൂർവ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് അധ്യക്ഷത വഹിച്ചു. ആർ. കനകാംബരൻ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ എം.കെ. അശോകൻ, വാർഡ് അംഗം സി.പി. സുശാന്ത്, പി.പി. സജിലേഷ്,പി.പി. അബുഹാജി, കെ. രാവീന്ദ്രൻ, പി.കെ.സമീറ, ഫർസീന ഷെറിൻ, പ്രധാനധ്യാപകൻ ശ്രീരാജ് സി.പി. ജനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.