വളയം ചെറുമോത്ത് മൂന്ന് വയസുകാരന്‍ തോട്ടില്‍ വീണ് മരിച്ചു


വളയം: ചെറുമോത്ത് മൂന്ന് വയസുകാരന്‍ തോട്ടില്‍ വീണ് മരിച്ചു. ആവലത്ത് സജീറിന്റെ മകനാണ് മരിച്ചത്. രാവിലെ 10മണിയോടെയാണ് സംഭവം.

വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് 100മീറ്റര്‍ അകലെയുള്ള തോട്ടില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്.

കുട്ടിയെ ഉടന്‍ തന്നെ വളയത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.