ക്ഷേത്രത്തിൽ നിന്ന് നിലവിളക്കുകളും ഓട്ടുചെമ്പും മോഷ്ടിച്ചു; വാകയാട് സ്വദേശിയായ യുവാവ് റിമാൻഡിൽ
ബാലുശ്ശേരി: വാകയാടുള്ള ക്ഷേത്രത്തിൽ നിന്ന് നിലവിളക്കുകളും ഓട്ടുചെമ്പും മോഷ്ടിച്ച കേസിൽ യുവാവ് റിമാൻഡിൽ. വാകയാട് ചോലമലയില്‍ അബിനീഷിനെ (32) ആണ് പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തത്.
വാകയാട് തോട്ടത്തിന്ചാലില് ഭഗവതി ക്ഷേത്രത്തിൽ നിന്നാണ് നിലവിളക്കുകളും ഓട്ടുചെമ്പ്, ഉരുളി എന്നിവ മോഷണം പോയത്. ക്ഷേത്രഭാരവാഹികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ക്ഷേത്രത്തിന് പുറമേ വാകയാട് പ്രദേശങ്ങളില്‍നിന്ന് തേങ്ങ, ടി.വി, സെറ്റോ ബോക്സ്, ചെമ്പ് പാത്രങ്ങള്‍ എന്നിവയും മോഷണം പോയതായി പരാതിയുണ്ടായിരുന്നു.
Summary: Vakayad native remanded for stealing from Bhagavathy temple in Thottathilchal