പ്രിയ സഖാവിന് വിട നൽകി വൈക്കിലിശ്ശേരിയും; സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ വൈക്കിലിശ്ശേരിയിൽ സർവ്വകക്ഷി അനുശോചന യോഗം
വൈക്കിലിശ്ശേരി: പ്രിയ സഖാവ് സീതാറാം യച്ചൂരിക്ക് വിട നൽകി വൈക്കിലിശ്ശേരി നാടും. യെച്ചൂരിയുടെ നിര്യാണത്തിൽ സിപിഎം വൈക്കിലശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ അധ്യക്ഷത വഹിച്ചു.
മാങ്ങോട്ട് പാറയിൽ നടന്ന സർവ്വകക്ഷി അനുശോചന യോഗത്തിൽ കെ കെ സജീവൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. എ.പി വിജയൻ, എൻ കെ മോഹനൻ, രാജേഷ് ചോറോട്, പി സുരേഷ്, ഇസ്മായിൽ മാസ്റ്റർ, പി കെ ശശി, എൻ നിധിൻ എന്നിവർ സംസാരിച്ചു.