വൈക്കിലശ്ശേരി എം.എൽ.പി സ്കൂൾ 125 ആം വാർഷികാഘോഷം; യാത്രയയപ്പ് സമ്മേളനവും കലാപരിപാടികളും സംഘടിപ്പിച്ചു


ചോറോട്: വൈക്കിലശ്ശേരി എം.എൽ.പി സ്കൂൾ 125 ആം വാർഷികാ ഘോഷത്തിൻ്റെ ഭാഗമായി യാത്രയയപ്പ് സമ്മേളനവും കലാപരിപാടികളും സംഘടിപ്പിച്ചു. 34 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അദ്ധ്യാപിക ബീന ടീച്ചർക്കാണ് യാത്രയയപ്പ് നൽകിയത്. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

രാജേഷ് ചോറോട് അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ സ്വപ്ന ജൂലിയറ്റ് മുഖ്യപ്രഭാഷണം നടത്തി. സിനി ആർട്ടിസ്റ്റ് സിറാജ് പയ്യോളി മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

വാർഡ് മെമ്പർ ഷിനിത ചെറുവത്ത്, പി.ടി.എ പ്രസിഡൻ്റ് എം.സി.കരിം, മനേജർ കെ.കുഞ്ഞമ്മദ്, ടി.ജി.മയ്യന്നൂർ, എം.പി.ടി.എ പ്രസിഡൻ്റ് ഹർഷിന, സുഭാഷ്, മുസ്തഫ ഹാജി, അഷ്ക്കർ മാസ്റ്റർ, ശ്രീമേഘ് മാസ്റ്റർ, ഗിരീഷ് മാസ്റ്റർ, ജംഷിദ ടീച്ചർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ബീന ടീച്ചർ മറുപടി പ്രസംഗം നടത്തി.

Summary: Vaikilassery MLP School 125th Anniversary Celebration; Farewell gathering and art programs were organized