നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ജല്‍ജീവന്‍ മിഷന്‍ ചിത്രരചന മത്സരം; ഒന്നാം സ്ഥാനം നേടി വൈഗ ഷിജു


നടുവണ്ണൂര്‍: ജല്‍ജീവന്‍ മിഷന്റെ ആഭിമുഖ്യത്തില്‍ നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് തല ചിത്രരചന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി വൈഗ ഷിജു.

കാവുന്തറ ഗവണ്‍മെന്റ് വെല്‍ഫെയര്‍ എല്‍.പി. സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഈ കൊച്ചു മിടുക്കി.

നടുവണ്ണൂരകം കുടുംബാംഗം കരുവണ്ണൂര്‍ പട്ടാണിച്ചിക്കണ്ടി ഷിജു – നിമിഷ ദമ്പതിമാരുടെ മകളാണ് വൈഗ.