കുളിരണിയാന്‍ പോകാം കെ.എസ്.ആര്‍.ടി.സിയില്‍! തൊട്ടില്‍പ്പാലത്ത് നിന്നും വാഗമണ്‍, കുമരകം ദ്വിദിന ഉല്ലാസ യാത്ര ആരംഭിക്കുന്നു- വിശദാംശങ്ങള്‍ അറിയാം
തൊട്ടില്‍പ്പാലം: ആകര്‍ഷകമായ മറ്റൊരു ബഡജ്റ്റ് ടൂറിസം പാക്കേജുമായി കെ.എസ്.ആര്‍.ടി.സി. ഇത്തവണ കുമരകത്തേക്കും വാഗമണിലേക്കുമുള്ള രണ്ടുദിവസത്തെ യാത്രയാണ് ഒരുക്കുന്നത്. യാത്രയില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂറായി ബുക്ക് ചെയ്തിരിക്കണം.
യാത്ര ആരംഭിക്കുന്നത്: ജനുവരി 25ന് രാത്രി 8.30ന് തൊട്ടില്‍പ്പാലം ഡിപ്പോയില്‍ നിന്നും യാത്ര തുടങ്ങും. കോഴിക്കോട് നിന്ന് യാത്രയില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവിടെ നിന്നും പങ്കുചേരാം. രാത്രി 10.30നാണ് ബസ് കോഴിക്കോടെത്തുക.
യാത്രയുടെ വിശദാംശങ്ങള്‍: ജനുവരി 25ന് പുറപ്പെടുന്ന സംഘം പിറ്റേന്ന് വാഗമണിലെത്തും. അന്നേദിവസം മുഴുവന്‍ അവിടെയാണ് ചെലവഴിക്കുക. ജനുവരി 27ാം തിയ്യതി കുമരകം സന്ദര്‍ശിക്കും. ട്രക്കിങ്, ബോട്ടിങ്, ക്യാമ്പ് ഫയര്‍, താമസം, ഭക്ഷണം എന്നിവയൊക്കെ പാക്കേജില്‍ ഉള്‍പ്പെടും.
ചെലവ്: 3850 രൂപയാണ് ഒരാള്‍ക്ക് യാത്രയ്ക്കായി ചെലവുവരിക.
കൂടുതല്‍ വിവരങ്ങള്‍ക്കായി കെ.എസ്.ആര്‍.ടി.സി യൂണിറ്റുമായി ബന്ധപ്പെടുക: 6282363084