19 ഫുള്‍ എ പ്ലസ്, സംസ്ഥാന ശരാശരിയേത്തക്കാള്‍ വിജയ ശതമാനം; പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയവുമായി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സൂള്‍
പേരാമ്പ്ര: പ്ലസ് ടു പരീക്ഷയിലും മികച്ച വിജയം സ്വന്തമാക്കി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സൂള്‍. സംസ്ഥാന തല ശരാശരിയേക്കാള്‍ കൂടുതലാണ് വടക്കുമ്പാട് സ്‌കൂളിലെ വിജയ ശതമാനം. വിവിധ വിഷയങ്ങളിലായി 19 പേര്‍ ഫുള്‍ എപ്ലസ് നേടി. സ്‌കൂളിലെ 50 വിദ്യാര്‍ത്ഥികള്‍ക്ക് 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടാനായെന്നതും വിജയത്തിന് ഇരട്ടിമധുരമായി. 85 ശതമാനമാണ് സ്‌കൂളിലെ വിജയ ശതമാനം.
60 പേര്‍ പരീക്ഷയെഴുതിയ സയന്‍സ് വിഭാഗത്തില്‍ 57 പേര്‍ ഉന്നത പഠനത്തിന് അര്‍ഹരായി. പതിനൊന്ന് വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. കോമേഴ്‌സില്‍ പരീക്ഷയെഴുതിയവരില്‍ 93 കുട്ടികള്‍ വിജയിച്ചു. മൂന്ന് പേര്‍ ഫുള്‍ എപ്ലസോടെയാണ് വിജയിച്ചത്. ഹ്യമാനിറ്റീസില്‍ 60 ല്‍ 45 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അഞ്ച് വിദ്യാര്‍ത്ഥികളാണ് ഹ്യുമാനിറ്റീസിലുള്ളത്.
രാവിലെ പതിനൊന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഹയര്‍ സെക്കണ്ടറി ഫലം പ്രഖ്യാപിച്ചത്. ആകെ 2028 സ്‌കൂളുകളിലായി 3,61,901 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ ഉന്നത വിയം നേടി. 83.87 ആമ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷം 87.94ആയിരുന്നു വിജയശതമാനം.
സര്‍ക്കാര്‍ സ്‌കൂളില്‍ 81.72% വും എയ്ഡഡ് സ്‌കൂളില്‍ 86.02% വും അണ്‍ എയ്ഡ്ഡ് സ്‌കൂളില്‍ 81.12% വും ടെക്നിക്കല്‍ സ്‌കൂളില്‍ 68.71% വും ആണ് വിജയം. ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് (87.79%) ജില്ലയിലാണ്. വിജയശതമാനം കുറഞ്ഞ ജില്ല വയനാടാണ് (75.07%). 78 സ്‌കൂളുകളാണ് നൂറുമേനി വിജയം നേടിയത്. 422,890 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയിരുന്നു.