വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ സൈക്കിള്‍ റാലി നടത്തി


പേരാമ്പ്ര: വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ ലഹരി വിരുദ്ധ സന്ദേശ സൈക്കിള്‍ റാലി നടത്തി. ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത്, കേരള പോലീസ്, എക്‌സൈസ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ എം.അരവിന്ദാക്ഷന്‍ അധ്യക്ഷനായി. പേരാമ്പ്ര എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.പി.സുധീപ്കുമാര്‍, സ്‌കൂള്‍ മാനേജര്‍ കെ.വി.കുഞ്ഞിക്കണ്ണന്‍, പി.ടി.എ. പ്രസിഡന്റ് സി.എച്ച്.സനൂപ്, പ്രിന്‍സിപ്പല്‍ ആര്‍.ബി.കവിത, കമ്യൂണിറ്റി പോലീസ് ഓഫീസര്‍ കെ.പി.മുരളി കൃഷ്ണദാസ്, വിമുക്തി കോ-ഓര്‍ഡിനേറ്റര്‍ പി.പി.ജയരാജ്, ഷിജി ബാബു, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ദാസ്, പ്രധാനാധ്യാപകന്‍ വി.അനില്‍, സ്റ്റാഫ് സെക്രട്ടറി നിധീഷ് എന്നിവര്‍ സംസാരിച്ചു.