ഇനി മൂന്ന് നാള്‍ വീറും വാശിയും നിറഞ്ഞ മത്സരങ്ങള്‍; വടകര ഉപജില്ലാ കായികമേളയ്ക്ക്‌ തുടക്കമായി


വടകര: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വടകര ഉപജില്ല കായികമേളയ്ക്ക് മണിയൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. ദ്രോണാചാര്യ അവാർഡ് ജേതാവായിരുന്ന ഒ.എം നമ്പ്യാരുടെ സ്മൃതി മണ്ഡപത്തിൽ നിന്ന്‌ അദ്ദേഹത്തിന്റെ ഭാര്യ ലീല കൊളുത്തിയ ദീപശിഖ കായികതാരങ്ങൾ ഏറ്റുവാങ്ങി.

തുടർന്ന് പ്രിൻസിപ്പൽ കെ.വി അനിൽകുമാർ കളിക്കളത്തിൽ ദീപം തെളിയിച്ചതോടെയാണ് കായികമേള ആരംഭിച്ചത്. പ്രധാനാധ്യാപകൻ രാജീവൻ വളപ്പിൽകുനി ഉദ്ഘാടനം ചെയ്തു.

സുനിൽ മുതുവന അധ്യക്ഷത വഹിച്ചു. എം. ഷിംജിത്, ലിനോർഡ്, എം.കെ. റഫീഖ്, മുഹമ്മദ്‌ റഫീഖ്, മനോജ്‌ കുമാർ, ലിതേഷ്, എം.ടി. ബിനു എന്നിവർ സംസാരിച്ചു.

Description: Vadakara Upajila Sports Festival has started