മുന്നൂറോളം ഇനങ്ങള്‍, അയ്യായിരത്തോളം കുട്ടികള്‍, നാല് നാള്‍ നീണ്ട കലാമാമാങ്കം; വടകര ഉപജില്ലാ കലോത്സവത്തിന് സമാപനം


വടകര: കലാ-സാംസ്‌കാരിക രംഗത്തേക്ക് കുട്ടികള്‍ മുന്നോട്ട് വരണമെന്ന്‌ കെ.കെ രമ എംഎൽഎ. നാല് ദിവസങ്ങളിലായി വടകര ബിഎഎംഎച്ച്എസ് സ്‌കൂളില്‍ നടന്ന വടകര ഉപജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എല്‍.എ. മുന്നൂറോളം ഇനങ്ങളിലായി അയ്യായിരത്തോളം കുട്ടികളാണ് ഇത്തവണ വേദികളിലെത്തിയത്.

മാത്രമല്ല നാല് ദിവസം നീണ്ട പരിപാടികള്‍ കാണാന്‍ വടകരയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് കലാസ്‌നേഹികളാണ് സ്‌കൂളിലേക്ക് എത്തിയത്. വടകര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.കെ സുനിൽ സ്വാഗതവും, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സിന്ധു പ്രേമൻ അധ്യക്ഷതയും വഹിച്ചു.

വാർഡ് കൗൺസിലർ പ്രേമകുമാരി, ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ മുഹമ്മദ് റഫീഖ് എംപി, ട്രോഫി കമ്മിറ്റി ചെയർമാൻ അഫ്സൽ, കൗൺസിലർ ഷംന നടമ്മൽ, കൗൺസിലർ സത്യഭാമ, കൗൺസിലർ പി.വി ഹാഷിം, കൗൺസിലർ കെ നിഷ, ട്രോഫി കമ്മിറ്റി ചെയർമാൻ സുനീത് ബക്കർ, ഭക്ഷണ കമ്മിറ്റി കൺവീനർ വാഹിദ് മാസ്റ്റർ, സ്റ്റേജ്‌ – ലൈറ്റ് കൺവീനർ ബിനു എം.ഡി, അഷറഫ് താരോൽ, വി.പി സുനിൽകുമാർ, പബ്ലിസിറ്റി കൺവീനർ ഹാഷിക്ക് പി.പി, ഇ റാഫി, രേജീന, പി അനീഷ്, ബിന്ദു കെ, രഹീൻ ദാസ്, ഗാർഗി പി.പി, നൗഷാദ് എൻ.ആർ, ഹരീന്ദ്രൻ കരിമ്പനപ്പാലം, വി വിനോദ്, കെ.കെ മനോജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Description: Vadakara Upajila Art Festival concludes