കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വടകര യൂണിറ്റ് ജനറല്‍ബോഡി യോഗം സംഘടിപ്പിച്ചു


വടകര: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വടകര യൂണിറ്റ് ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു. ജനറൽ ബോഡി സമിതി സംസ്ഥാന കമ്മിറ്റി അംഗം സി.കെ വിജയൻ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വ്യാപാരി മിത്ര ചികിത്സാ ധനസഹായവും കൈമാറി.

വ്യാപാരി മിത്ര അംഗങ്ങളായ രണ്ടു പേര്‍ക്കുള്ള ചികിത്സാ സഹായധനം ഗീതാ രാജേന്ദ്രൻ (ഗിഫ്റ്റ് ഹൗസ്) കൈമാറി. മുതിർന്ന വ്യാപാരികളായ പി.എം കൃഷ്ണൻ, കെ.കെ ശങ്കരൻ എന്നിവരെ ഡി.എം ശശീന്ദ്രൻ ആദരിച്ചു.

മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. കെ.എൻ വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡി.എം ശശീന്ദ്രൻ, ശശി പഴങ്കാവ് എന്നിവർ സംസാരിച്ചു.

Description: Vadakara Unit General Body Meeting of Kerala State Traders and Entrepreneurs Samiti