വടകര താലൂക്ക്തല കായികമേള ഫെബ്രുവരിയില്‍; സംഘാടക സമിതിയായി
വടകര: വടകര നഗരസഭയുടെ സമഗ്ര കായിക വിദ്യാഭ്യാസ പദ്ധതിയായ ദിശയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 12,13,14 തീയതികളില്‍ വടകര താലൂക്ക്തല കായികമേള സംഘടിപ്പിക്കുന്നു. മേള വിജയിപ്പിക്കുന്നതിനായി വടകര ബിഇഎം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സംഘാടക സമിതി രൂപികരണ യോഗം ചേര്‍ന്നു.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. നാരായണ നഗരം ഗ്രൗണ്ടില്‍ നടക്കുന്ന മേളയ്ക്ക് വിവിധ സബ് കമ്മിറ്റികളും രൂപികരിച്ചു.
നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ സതീശന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.സജീവ് കുമാര്‍, രാജിത പതേരി, സിന്ധു പ്രേമന്‍, ദിശ കോഓര്‍ഡിനേറ്റര്‍ വി.എം ഷീജിത്ത് എന്നിവര്‍ സംസാരിച്ചു.
Description: Vadakara taluk level sports fair in February