വയനാടിനെ ചേര്‍ത്ത്പ്പിടിക്കാം; ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കി വടകര റൂറല്‍ ബാങ്ക്‌


വടകര: വയനാട് ഉരുള്‍പ്പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി വടകര കോ.ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കി. ചെക്ക് ബാങ്ക് പ്രസിഡണ്ട് സി.ഭാസ്കരൻ മാസ്റ്റർ വടകര തഹസിൽദാർ സുഭാഷ് ചന്ദ്രബോസിന് കൈമാറി.

പരിപാടിയിൽ ബാങ്ക് സെയിൽ ഓഫീസർ കെ.എം ബീന, ബാങ്ക് ഡയറക്ടർമാരായ എ.കെ ശ്രീധരൻ, പി.കെ സതീശൻ, ടി.ശ്രീനിവാസൻ, എം. രമണി, സെക്രട്ടറി ടി.വി ജിതേഷ്, അസി.സെക്രട്ടറി ടി.പി ജീജ തുടങ്ങിയവർ സംബന്ധിച്ചു.