വടകര റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഫീസ് വർധിപ്പിച്ചതിനെ പ്രതിഷേധം; വിദ്യാർത്ഥികളേയും സാധാരണക്കാരെയും കരാർ കമ്പനി കൊള്ളയടിക്കുന്നു, ഫീസ് വർധനയ്ക്കെതിരെ ധർണാ സമരവുമായി എസ്ഡിപിഐ


വടകര : വടകര റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഫീസ് വർധിപ്പിച്ചതിനെ പ്രതിഷേധം ഉയരുന്നു. വിദ്യാർത്ഥികളേയും സാധാരണക്കാരെയും കൊള്ളയടിക്കാൻ കരാർ കമ്പനിക്ക് അവസരം ഒരുക്കുകയാണ് ഫീസ് നിരക്ക് വർദ്ധനവിലൂടെ അധികാരികൾ ചെയ്തിരിക്കുന്നതെന്ന് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. മിക്ക വാഹനങ്ങൾക്കും 100% ത്തോളം വർദ്ധനവ് ഇപ്പോൾ ഉണ്ടായിട്ടുണ്ട്.

ജനങ്ങളുടെ ജീവിത ചെലവ് ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനപക്ഷത്തു നിൽക്കേണ്ട സർക്കാറുകൾ കോർപ്പറേറ്റ് പക്ഷത്തു നിൽക്കുന്നതിന്റെ ഉദാഹരണമാണ് വടകരയിൽ പാർക്കിംഗ് ഫീസ് നിരക്കും വർദ്ധിപ്പിച്ചത്. വടകര റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഫീസ് കുത്തനെ വർദ്ധിപ്പിച്ചതിനെതിരെ എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് അഞ്ചുമണിക്ക് വടകര റെയിൽവേ സ്റ്റേഷന് മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും. എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് ഉമരി സമരം ഉദ്ഘാടനം ചെയ്യുമെന്ന് നേതാക്കൾ അറിയിച്ചു.