ഇനി തിറയാട്ടത്തിൻ്റെ നാളുകൾ; വടകര പുതിയാപ്പ് ചോയ്യോത്ത് ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിന് നവംബർ 26 ന് കൊടിയേറും


വടകര: വടകര താലൂക്കിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ പുതിയാപ്പ് ശ്രീ ചോയ്യോത്ത് ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം നവംബർ 26, 27, 28 തിയ്യതികളിൽ വിവിധ ചടങ്ങുകളോടെ ആഘോഷിക്കുന്നു.

26 ന് കാലത്ത് 5 മണിക്ക് ഗണപതി ഹോമം, 7 മണിക്കും 7.45 നും ഇടയിൽ പ്രതിഷ്ഠാ ദിന ചടങ്ങുകളും തുടർന്ന് കൊടിയേറ്റവും നടക്കും. തുടർന്ന് ദീപാരാധന,10.30 മണി മുതൽ ആധ്യാത്മിക പ്രഭാഷണം,11.30 മണി മുതൽ അന്നദാനം. വൈകുന്നേരം അഞ്ച് മണിക്ക് കലശം, അരിച്ചാർത്തൽ. 7.30 മണിക്ക് ഗുളികൻ വെള്ളാട്ടം, 8.30 മണി മുതൽ ഭക്തി ഗാനമേളയും നടക്കും.

നവംബർ 27 ന് ബുധനാഴ്ച രാവിലെ ചെണ്ടമേളം, ഉച്ചയ്ക്ക് ശേഷം 3 മണിക്ക് മഞ്ഞൾ പൊടി വരവ്, ഇളനീർ വരവ്, 6 മണിക്ക് ദീപാരാധന, 6.30 മണിക്ക് ഗുളികൻ വെള്ളാട്ടം, കുട്ടിച്ചാത്തൻ വെള്ളാട്ടം, പൂക്കലശം വരവ്.11 മണിക്ക് ഗുരുതി, ഭഗവതി വെള്ളാട്ടം, കാരണവർ വെള്ളാട്ടം.

നവംബർ 28 ന് വ്യാഴാഴ്ച കാലത്ത് 4 മണിക്ക് ഗുളികൻ തിറയാട്ടം, കുട്ടിച്ചാത്തൻ തിറയാട്ടം, കാരണവർ തിറയാട്ടം, വസൂരിമാല തിറയാട്ടം. ഉച്ചയ്ക്ക് ഇളനീർ അഭിഷേകം, മഞ്ഞൾ പൊടി അഭിഷേകം, ശേഷം നടയടക്കലോടെ ഉത്സവ ചടങ്ങുകൾ അവസാനിക്കും.

Summary: Vadakara Puthyap Choyoth Bhagavathy Temple will be flagged off on 26th November for Thira Mahotsav