ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും നഗരസഭാ കൗൺസിലറുമായിരുന്ന വടകര പണിക്കോട്ടി മലയിൽ എം.നാരായണി അന്തരിച്ചു
വടകര: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ നേതാവ് പണിക്കോട്ടി മലയില്‍ എം നാരായണി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു.
വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വടകര സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
സിപിഐ എം വടകര ഏരിയാ കമ്മിറ്റി മുന്‍ അംഗവും നഗരസഭാ കൗണ്‍സിലറുമായിരുന്നു. നിലവില്‍ സിപിഐ എം ഹാശ്മി നഗര്‍ ബ്രാഞ്ച് അംഗമാണ്. ഏറെക്കാലം ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായിരുന്നു.
സംസ്ഥാന കമ്മിറ്റി അംഗം, വടകര ഏരിയാ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. നാടന്‍പാട്ട് കലാകാരിയായിരുന്നു. മാത്രമല്ല ഐക്യകേരള കലാസമിതി അവതരിപ്പിച്ച വിവിധ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഭർത്താവ്: മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സിപിഎം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന പരേതനായ എം.കേളപ്പൻ. മക്കൾ: ലക്ഷ്മി, രാധാമണി (കെഎസ്ഇബി വടകര), പത്മലോചനൻ (ദേശാഭിമാനി, കണ്ണൂർ), അജിത കുമാരി (പാലേരി), അനൂപ് (സിപിഎം പൈക്കാട്ട് മല ബ്രാഞ്ച് അഗം).
കെ.ശ്രീധരൻ (മുൻ വടകര നഗരസഭാ ചെയർമാൻ), എം.ഇ.പവിത്രൻ (സിപിഎം വടകര ടൗൺ ലോക്കൽ സെക്രട്ടറി), മോഹനൻ (പാലേരി), ബീന (കാക്കുനി), രജില (കുന്നുമ്മക്കര). സഹോദരങ്ങൾ: മാത, രോഹിണി, പരേതരായ മാണി, കണാരൻ.
സംസ്കാരം: ഇന്ന് രാവിലെ 10മണിക്ക് വീട്ടുവളപ്പില്‍.