ഉള്ള് പൊള്ളുന്ന ജീവിതാനുഭവങ്ങള്‍, ഉരുള്‍പൊട്ടലിന്റെ ഭീകരത…വടകരയുടെ ജനകീയ പ്രശ്‌നങ്ങളിലൂടെ വിശ്വാസത്തിന്റെ, സത്യസന്ധതയുടെ രണ്ട് വര്‍ഷം; വടകര ഡോട് ന്യൂസിന് ഇന്ന് രണ്ടാം പിറന്നാള്‍
വിലങ്ങാട് ഉരുള്‍പൊട്ടല്‍, മഴക്കെടുതി, ദേശീയപാതയിലെ യാത്രാദുരിതങ്ങള്‍, വാശിയേറിയ തെരഞ്ഞെടുപ്പ് ദിനങ്ങള്‍, സാധാരണക്കാരുടെ പൊള്ളുന്ന ജീവിത പ്രശ്‌നങ്ങള്‍….അങ്ങനെ വടകരക്കാരുടെ ഇടയില്‍ അവരുടെ പ്രശ്‌നങ്ങള്‍ എത്തിക്കാന്‍ തുടങ്ങിയിട്ട് വടകര ഡോട് ന്യൂസിന് ഇന്ന് രണ്ട് വയസ്. ജനങ്ങളിലേക്ക് വടകരയുടെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2022 നവംബര്‍ 1നാണ് വടകര ഡോട് ന്യൂസ് പ്രവര്‍ത്തനം ആരംഭിച്ചത്.
വളരെ കുറച്ച് വായനക്കാരുമായി ആരംഭിച്ച വടകര ഡോട് ന്യൂസിന് വാട്‌സ് ആപ്പില്‍ മാത്രം ഇന്ന് തൊണ്ണൂറ് ഗ്രൂപ്പുകളുണ്ട്. മാത്രമല്ല രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് വടകരുടെ പ്രിയപ്പെട്ട പ്രദേശിക മാധ്യമമാണ് വടകര ഡോട് ന്യൂസ്. 45000ത്തിലേറെ അംഗങ്ങളുമായി ഓരോ നിമിഷവും വളര്‍ന്നുകൊണ്ടിരുന്ന വടകര ഡോട് ന്യൂസിന്റെ വാര്‍ത്തകള്‍ ഓരോ ദിവസവും ശരാശരി 20,000ത്തോളം തവണ വായിക്കപ്പെടുന്നുണ്ട്.
പരിമിതമായ സാഹചര്യങ്ങങ്ങളിലും മികച്ച വാര്‍ത്തകളാണ് ഒരോ ദിവസവും ഞങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കുന്നത്. ലഭിക്കുന്ന വിവരങ്ങള്‍ കൃത്യമായി അന്വേഷിച്ച് പരമാവധി വിവരങ്ങള്‍ ഉള്‍പ്പെടുത്തി, സത്യസന്ധമായാണ് ഓരോ വാര്‍ത്തയും ഞങ്ങള്‍ ഇന്നോളം ചെയ്തിട്ടുള്ളത്.
കക്ഷി-രാഷ്ട്രീയ ഭേദമന്യ നിങ്ങളോരുത്തരും നല്‍കുന്ന അകമഴിഞ്ഞ സഹകരണം തന്നെയാണ് ഞങ്ങളുടെ രണ്ട് വര്‍ഷത്തെ വിജയതിളക്കത്തിന് കാരണവും. പ്രദേശിക വാര്‍ത്തകള്‍ക്ക് പ്രധാന്യം കൊടുക്കുമ്പോഴും കേരളത്തിലെ പ്രധാനപ്പെട്ട വാര്‍ത്തകളും ഞങ്ങള്‍ നിങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്.
രാഷ്ട്രീയ വാര്‍ത്തകള്‍ക്ക് അപ്പുറം കാലങ്ങളായുള്ള കുടിവെള്ള പ്രശ്‌നവും, റോഡിന്റെ ശോചനീയവാസ്ഥയും തുടങ്ങി നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളിലും ഞങ്ങള്‍ ഇടപെടുകയും കൃത്യമായി വാര്‍ത്തകള്‍ നല്‍കി ഇത്തരം വിഷയങ്ങള്‍ പലപ്പോഴും അധികൃതരുടെ മുന്നില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല പലരുടെയും ഉള്ള്‌പൊള്ളുന്ന ജീവിതാനുഭവങ്ങളും, അവരുടെ നേട്ടങ്ങളും സ്‌പെഷ്യല്‍ സ്റ്റോറികളായി ഞങ്ങള്‍ നിങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്.
വടകരയിലെ പ്രധാനപ്പെട്ടെ പ്രാദേശിക മാധ്യമങ്ങളുടെ പേരുകള്‍ പറയുമ്പോള്‍ വടകര ഡോട് ന്യൂസിന്റെ പേരും നിങ്ങള്‍ വിളിച്ച് പറയുമ്പോള്‍ മുന്നോട്ടുള്ള യാത്രയുടെ ഉത്തരവാദിത്വം ഒട്ടും ചെറുതല്ല എന്ന ബോധ്യം ഞങ്ങള്‍ക്കുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലം നിങ്ങള്‍ തന്നെ സ്‌നേഹത്തിനും, സഹകരണത്തിനും, വിമര്‍ശനങ്ങള്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു. ഇനിയുള്ള കുതിപ്പിന് ഞങ്ങളുടെ പ്രിയപ്പെട്ട വായനക്കാരുടെ എല്ലാ വിധ സഹകരണങ്ങളും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.