വടകര നഗരസഭയുടെ കാരാട്ട് സ്‌പോര്‍ട്‌സ്‌ മൈതാനം നാടിന് സമർപ്പിച്ചു


വടകര: നഗരസഭയുടെ കാരാട്ട് സ്‌പോര്‍ട്‌സ്‌ മൈതാനം നഗരസഭാ ചെയർപേഴ്‌സൻ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ ക്യാമ്പയിനും ഫുട്‌ബോൾ ടൂർണമെന്റും നടന്നു.

വൈസ് ചെയർമാൻ പി.കെ. സതീശൻ അധ്യക്ഷത വഹിച്ചു. രംഗീഷ് കടവത്ത് ലഹരിവിരുദ്ധ പ്രഭാഷണം നടത്തി.

രാജിത പതേരി, പി.സജീവ്കുമാർ, സിന്ധു പ്രേമൻ, ഷംന നടോൽ, എൻ.കെ. പ്രഭാകരൻ, കെ.കെ. വനജ, സജയൻ പാറോൽ, അനീഷ് കാരാട്ട്, സജീവൻ തയ്യിൽ, കെ.വി. അബ്ദുറഹ്‌മാൻ, അജിന എന്നിവർ സംസാരിച്ചു.

Description: Vadakara Municipality’s Karat Sports Ground inaugurated