ആവേശമായി കബഡി, ക്രിക്കറ്റ് മത്സരങ്ങള്‍; വടകര നഗരസഭാ കേരളോത്സവത്തിന് ഉജ്ജ്വല തുടക്കം
വടകര: വടകര നഗരസഭാ കേരളോത്സവത്തിന് ഗംഭീര തുടക്കം. കഴിഞ്ഞ ദിവസം ശ്രീനാരായണ എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയർപേഴ്സൻ കെ.പി ബിന്ദു ഔപചാരികമാമായി പരിപാടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ദിവസം നടന്ന കബഡി, വോളിമ്പോൾ , ക്രിക്കറ്റ് മത്സരങ്ങളിൽ ജി.ആര്‍.സെഡ് വടകര (GRZ), വോളിലവേഴ്സ് വടകര, ജി.ആര്‍.സെഡ് വടകര എന്നിവര്‍ ജേതാക്കളായി. ഇന്ന് നടന്ന ചെസ് മത്സരത്തില്‍ മിറാഷ്, സാദിഖ് എന്നിവരും ജേതാക്കളായി.
നാളെ ബാസ്‌കറ്റ് ബോള്‍, വടംവലി മത്സരങ്ങള്‍ നടക്കും. 14ന് നാരായണ നഗരം ഗ്രൗണ്ടില്‍ അത്‌ലറ്റിക് മത്സരങ്ങളും 15ന് ഫുട്‌ബോള്‍ മത്സരങ്ങളും നടക്കും. സമാപന ദിനമായ 15ന് സെന്റ് ആന്റണീസ് എച്ച്.എസ് സ്‌കൂളില്‍ കലാമത്സരങ്ങള്‍ നടക്കും.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സിന്ധു പ്രേമൻ സ്വാഗതം പറഞ്ഞു. എ.പി പ്രജിത, പി.സജീവ് കുമാർ, പ്രേമകുമാരി, ചന്ദ്രൻ മാസ്റ്റർ, ഷീജിത്ത് വി.എം എന്നിവർ സംസാരിച്ചു.
Description: Vadakara Municipality Kerala festival begins