പച്ചക്കറി ചെടികൾ സ്വയം ഇല്പാദിപ്പിച്ച് വിതരണം ചെയ്യാൻ വടകര നഗരസഭയിൽ പദ്ധതിയുണ്ട്; കാർഷിക കർമ്മ സേന മഴമറ ഉദ്ഘാടനം ചെയ്തു


വടകര: കാർഷിക മേഖലയിൽ സ്വയം പര്യാപ്തത മുൻനിർത്തി കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിൽ വടകര നഗരസഭാ പ്രദേശത്തെ ആളുകൾക്ക് ആവശ്യമായ പച്ചക്കറി ചെടികൾ സ്വയം ഉല്പാദിപ്പിച്ച് നൽകുന്നതിന് വേണ്ടി സ്ഥാപിച്ച മഴമറയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.പി.ബിന്ദു നിർവഹിച്ചു.

വൈസ് ചെയർമാൻ പി.കെ സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റൻറ് ഡയറക്ടർ ശുഭ പദ്ധതി വിശദീകരണം നടത്തി. പി സജീവ് കുമാർ. കെ.കെ.വനജ. എൻ.കെ പ്രഭാകരൻ. ബാലകൃഷ്ണൻ പി.പി എന്നിവർ സംസാരിച്ചു. രാജിതാ പതേരി സ്വാഗതവും കൃഷി അസിസ്റ്റൻ്റ് സജീഷ് നന്ദിയും പറഞ്ഞു.

Summary: Vadakara Municipality has a plan to produce and distribute vegetable plants on its own; Agricultural Karma Sena inaugurated the rain shelter