പുതുമുഖങ്ങളിൽ കെ പി ബിന്ദുവും; സിപിഎം ജില്ലാ കമ്മിറ്റിയിലേക്ക് വടകര നഗരസഭാ ചെയർപേഴ്സണും
വടകര: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളിൽ വടകര നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദുവും. ബിന്ദു ഉൾപ്പെടെ13 പേരെയാണ് ഇത്തവണ പുതുതായി ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്.
കഴിഞ്ഞ നഗരസഭ ഭരണസമിതിയില്‍ വൈസ് ചെയര്‍പേഴ്സണായിരുന്നു ബിന്ദു. തുടർന്ന് 2020ൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച് ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. സി.പി.എം പാക്ക വടക്ക് ബ്രാഞ്ച് അംഗം, ജനാധിപത്യ മഹിള അസോസിയേഷന് വടകര ഏരിയ കമ്മിറ്റി അംഗം, കര്‍ഷകസംഘം വടകര ഏരിയ കമ്മിറ്റി അംഗം എന്നീനിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സമ്മേളനത്തിൽ എം മെഹബൂബിനെയാണ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടത്തത്. പി മോഹനൻ സെക്രട്ടറി സ്ഥാനത്ത് മൂന്ന് ടേം കാലാവധി പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു എം മെഹബൂബ്. നിലവിൽ കൺസ്യൂമർ ഫെഡ് ചെയർമാനാണ് എം മെഹബൂബ്.
47 അംഗ ജില്ലാ കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. കെ കെ ലതിക, സി ഭാസ്കരൻ മാസ്റ്റർ, മാമ്പറ്റ ശ്രീധരൻ, കെ കെ ദിനേശൻ, പി കെ മുകുന്ദൻ, കെ കെ മുഹമ്മദ്, ടി വിശ്വനാഥൻ, എം ഗിരീഷ്, സി പി മുസാഫർ അഹമ്മദ്, കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ, കെ ടി കുഞ്ഞിക്കണ്ണൻ, പി കെ പ്രേമനാഥ്, കാനത്തിൽ ജമീല, പി നിഖിൽ, പി പി ചാത്തു, ടി പി ബിനീഷ്, സുരേഷ് കുടത്താംകണ്ടി, ടി വി നിർമ്മലൻ, കെ എം രാധാകൃഷ്ണൻ, ഇസ്മായിൽ കുറുമ്പൊയിൽ, എം പി ഷിബു, ടി പി ഗോപാലൻ മാസ്റ്റർ, കെ കെ സുരേഷ്, വി വസീഫ്, കെ പുഷ്പജ, കെ എം സച്ചിൻദേവ്, എ എം റഷീദ്, എസ് കെ സജീഷ്, എൽ രമേശൻ, ഡി ദീപ, ടി രാധാഗോപി, കെ ബാബു, കെ പി അനിൽകുമാർ.
പി പി പ്രേമ, ലിന്റോ ജോസഫ്, പി സി ഷൈജു, എൽ ജി ലിജീഷ്, എ മോഹൻദാസ്, പി ഷൈപു, എം കുഞ്ഞമ്മദ്, കെ ബൈജു, കെ രതീഷ്, വി കെ വിനോദ്, എൻ കെ രാമചന്ദ്രൻ, ഒ എം ഭരദ്വാജ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റ് പുതുമുഖങ്ങൾ. കെ പി ബിന്ദുവും പി പി പ്രേമയുമാണ് പുതുമുഖങ്ങളിലെ വനിതാ അംഗങ്ങൾ. ഇരുവരുമുൾപ്പെടെ ആറ് വനിതകളാണ് ജില്ലാ കമ്മിറ്റിയിയിലുള്ളത്.
മൂന്ന് ദിവസമായി വടകര നാരായണ നഗരത്തിൽ നടന്നു വരുന്ന ജില്ലാ സമ്മേളനം ഇന്ന് വൈകിട്ട് സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 5,0000 ആളുകൾ പൊതുസമ്മേളനത്തിൽ പങ്കെടുക്കും.
summary: Vadakara municipality Chairperson KP Bindu included in CPM District Committee