വടകര നഗരസഭ വാർഷിക പദ്ധതി; കർഷകർക്കുള്ള കാലിത്തീറ്റ വിതരണം ചെയ്തു
വടകര: വടകര നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെട കർഷകർക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ കെ.പി.ബിന്ദു നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.കെ.സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഷിക പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാൻ കൂട്ടായ പരിശ്രമം വേണമെന്ന് കെ.പി.ബിന്ദു പറഞ്ഞു.
വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ രാജിത പതേരി, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ എ.പി.പ്രഭിത, കൗൺസിലർമാരായ ടി.കെ.പ്രഭാകരൻ, ടി.വി.ഹരിദാസൻ, പി.പി.ബാലകൃഷ്ണൻ, വിജയ്.പി.വി, റീഷ്ബരാജ്, ലീബ.പി.പി, സീനിയർ വെറ്റിനറി സർജൻ ഡോ. രാജേഷ്.കെ.സി, ഡോ. സിനി.പി, രജനീഷ്.വി.പി, റാണിമോൾ എന്നിവർ സംസാരിച്ചു.
Summary: Vadakara Municipality Annual Plan; Fodder was distributed to the farmers