അതിദരിദ്രരില്ലാത്ത കേരള സൃഷ്ടിക്കായി; വടകരയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് നഗരസഭ


വടകര: അതിദരിദ്രരും, ആശ്രയ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമായി വടകര നഗരസഭ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് നഗരസഭാ ചെയർപേഴ്‌സണ്‍ പേഴ്‌സണ്‍ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു.

അതിദരിദ്രരില്ലാത്ത കേരള സൃഷ്ടിക്കായി സംസ്ഥാന സർക്കാർ ഒട്ടനവധിയായ പദ്ധതികൾ ആസൂത്രണം ചെയ്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കി വരികയാണ്. ഇവരുടെ ആരോഗ്യരംഗത്തെ ഇടപെടലിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്‌.

നഗരസഭ വൈസ് ചെയർമാൻ സതീശൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വെസ്റ്റ് സിഡിഎസ്‌ ചെയർപേഴ്‌സണ്‍ മീര.വി സ്വാഗതവും നഗരസഭ ഹെൽത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണ്‍ എ.പി പ്രജിത, നഗരസഭ കൗൺസിലർമാർ, ഈസ്റ്റ് ചെയർപേഴ്‌സണ്‍ റീന, ഡോ.അബ്ദുൾ ബാരി, ഡോ. ജഷി ദിനകരൻ എന്നിവര്‍ സംസാരിച്ചു.

ഉദ്യോഗസ്ഥൻമാർ. അക്കൗണ്ടന്റ്മാര്‍, എന്‍യുഎല്‍എംസിഒമാര്‍, സിഡിഎസ്‌ ഉപസമിതി കൺവീനർമാർ, അഗതി അദി ദരിദ്രകുടുംബങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കുടുംബശ്രീ മെമ്പർ സെക്രട്ടറി നന്ദി പറഞ്ഞു.