മാലിന്യ മുക്ത ജനകീയ കാമ്പയിന് ഒരുങ്ങി വടകര നഗരസഭ; ലോഗോ പ്രകാശം ചെയ്തു


വടകര: മാലിന്യമുക്ത നവ കേരളത്തിനായി ജനകീയ ക്യാമ്പയിൻ്റെ വടകര നഗരസഭാതല ലോഗോ പ്രകാശനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ കെ.പിബിന്ദുവാണ് ലോഗോ പ്രകാശന കർമ്മം നിർവഹിച്ചത്. നഗരസഭതല നിർവഹണ സമിതി അംഗങ്ങളും ഉദ്യോഗസ്ഥന്മാരും ഹരിത കർമ്മസേന, കുടുംബശ്രീ പ്രതിനിധികൾ, ഹരിത കേരളം മിഷൻ ആർ.പിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച് 2025 മാർച്ച് മാസത്തിൽ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനിൽക്കുന്ന വിവിധ ഘട്ടങ്ങളിലായുള്ള ക്യാമ്പയിൻ പ്രവർത്തനങ്ങളാണ് നഗരസഭാ ആസൂത്രണം ചെയ്തിട്ടുള്ളത്. ഒക്ടോബർ രണ്ടിന് 47 വാർഡുകളിലും നഗരസഭയുടെ പൊതുവിടങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളും ഉദ്ഘാടന പരിപാടികളും നടക്കും.

വടകര പഴയ ബസ്റ്റാൻഡ്, പുതിയ ബസ്റ്റാൻഡ്, കീർത്തി -മുദ്ര തീയേറ്ററിന് സമീപം, മുനിസിപ്പൽ ഓഫീസിന് സമീപം, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ മുൻസിപ്പൽതല ഉദ്ഘാടന പരിപാടികൾ നടക്കും. ജനകീയ പങ്കാളിത്തത്തോടെ യാണ് ഈ ക്യാമ്പയിൻ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതെന്ന് വടകര നഗരസഭ ചെയർപേഴ്സൻ കെ.പി.ബിന്ദു പറഞ്ഞു.

Summary: Vadakara Municipality  is ready for garbage free people’s campaign; The logo was illuminated