വടകര നഗരസഭ ദിശയുടെ കായികമേള രജിസ്‌ട്രേഷന്‍ നാളെ അവസാനിക്കും


വടകര: വടകര നഗരസഭ ദിശയുടെ നേതൃത്വത്തിൽ നാരായണനഗർ ഗ്രൗണ്ടിൽ നടക്കുന്ന താലൂക്ക്തല ഇൻ്റർ സ്കൂൾ കായിക മേളയുടെ റജിസ്ടേഷൻ നാളെ 5 മണിക്ക് അവസാനിക്കും. പങ്കെടുക്കുന്ന എല്ലാ സ്കൂൾ ടീമുകളും ഉദ്ഘാടന ദിവസം രാവിലെ 9 മണിക്ക് നടക്കുന്ന മാർച്ച് പാസ്റ്റിൽ സ്കൂൾ ഫ്ളാഗ് സഹിതം നിർബന്ധമായും പങ്കെടുക്കണം.

മാർച്ച് പാസ്റ്റിന്‌ പോയിൻ്റ് ഉണ്ടായിരിക്കുന്നതാണ്. ഓവറോൾ ക്യാഷ്പ്രൈസിന് പുറമേ ഓരോ ഇനങ്ങളിലേയും ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാർക്ക് മെഡലിന് പുറമേ പ്രൈസ് മണി ഉണ്ടായിരിക്കുന്നതാണ്.

Description: Vadakara Municipal Corporation Direction's sports fair registration will end tomorrow