വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്, വടകര മോഡൽ പോളിടെക്നിക് കോളേജിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു, വിശദാംശങ്ങൾ


വടകര: മോഡൽ പോളിടെക്നിക് കോളേജിൽ 2023-2024 അധ്യയന വർഷത്തിലെ മൂന്ന് വർഷ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ബയോ-മെഡിക്കൽ എഞ്ചിനീയറിംഗ്, കംപ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കംപ്യൂട്ടർ എഞ്ചിനീയറിംഗ് എന്നീ ഡിപ്ലോമ കോഴ്സുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. www.polyadmission.org വഴി ഓൺലൈനായി അപേക്ഷിക്കാം. എസ് സി/എസ് ടി/ഒ ഇ സി വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 04962524920, 9400473233

കോളേജിലെ 2023-2024 അധ്യയന വർഷത്തിലെ ലാറ്ററൽ എൻട്രി വഴി നേരിട്ട് രണ്ടാം വർഷത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോ-മെഡിക്കൽ എഞ്ചിനീയറിംഗ്, കംപ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ ഡിപ്ലോമ കോഴ്സുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. പ്ലസ് ടു സയൻസ്, വി.എച്ച്.എസ്.ഇ, ഐ.ടി.എ, കെ.ജി.സി.ഇ കഴിഞ്ഞവർക്ക് പ്രവേശനം നേടാവുന്നതാണ്. www.polyadmission.org/let വഴി ഓൺലൈനായി അപേക്ഷിക്കണം. എസ് സി/എസ് ടി/ഒ ഇ സി വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 04962524920, 9400473233