വടകര എം.എല്‍.എ കെ.കെ.രമയുടെ പിതാവ് കെ.കെ.മാധവന്‍ അന്തരിച്ചു


നടുവണ്ണൂര്‍: നടുവണ്ണൂരിലെ മുന്‍കാല സി.പി.എം നേതാവും വടകര എം.എല്‍.എ കെ.കെ.രമയുടെ അച്ഛനുമായ കണ്ണച്ചികണ്ടി കെ.കെ.മാധവന്‍ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെ സ്വ വതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

നടുവണ്ണൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.എം ബാലുശ്ശേരി ഏരിയാ സെക്രട്ടറിയും ജില്ലാ കൗണ്‍സില്‍ അംഗമായും ദേശാഭിമാനി ഏരിയാ ലേഖകനായും പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ: ദാക്ഷായണി. മറ്റുമക്കള്‍: പ്രേമ, തങ്കം, സുരേഷ് (എല്‍.ഐ.സി ഏജന്റ് പേരാമ്പ്ര), മരുമക്കള്‍: ജ്യോതിബാബു കോഴിക്കോട് (എന്‍.ടി.പി.സി റിട്ട.), സുധാകരന്‍ മൂടാടി (റിട്ട. ഖാദി ബോര്‍ഡ്), പരേതനായ ടി.പി.ചന്ദ്രശേഖരന്‍ (ഒഞ്ചിയം, നിമിഷ ചാലിക്കര (വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് കോഴിക്കോട്).

സഹോദരങ്ങള്‍: കെ.കെ.കുഞ്ഞിക്കണ്ണന്‍, കെ.കെ.ഗംഗാധരന്‍ (റിട്ട. ഐ.സി.ഡി.എസ്), കെ.കെ.ബാലന്‍ (റിട്ട. കേരളാ ബാങ്ക്). സംസ്‌കാരം: ഇന്ന് വൈകുന്നേരം ആറുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.