വടകര- മാഹി കനാൽ പദ്ധതി; ഭൂമി വിട്ടുനൽകിയ ഉടമകൾക്കുള്ള നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യും
വടകര: വടകര- മാഹി കനാൽ പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ ഉടമകൾക്കുള്ള നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യും. ഒരു മാസത്തിനുള്ളിൽ മുഴുവൻ നഷ്ടപരിഹാര തുകയും വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. ജില്ലാ വികസന സമിതി യോഗത്തിലാണ് ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്.
കുറ്റ്യാടി ജലസേചന പദ്ധതിക്ക് കീഴിൽ സമഗ്ര കനാൽ നവീകരണത്തിന് 175 കോടിയുടെ നിർദേശം സർക്കാരിന് സമർപ്പിച്ചു. നാല് ഘട്ടങ്ങളിലായാണ് കനാലുകളുടെ നവീകരണം. ആദ്യഘട്ടത്തിൽ 45 കോടി രൂപ വേണ്ടിവരും. നബാർഡ് ഫണ്ടിന് ശ്രമിക്കുകയാണ്.
ജൽജീവൻ മിഷൻ കുടിവെള്ള വിതരണ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ നിശ്ചിത സമയത്തിനുള്ളിൽ പൂർവസ്ഥിതിയിലാക്കാൻ കരാറുകാരോട് ആവശ്യപ്പെട്ടതായി യോഗത്തിൽ അധ്യക്ഷനായ സബ് കലക്ടർ ഹർഷിൽ ആർ മീണ അറിയിച്ചു. പൂർവസ്ഥിതിയിലാക്കാത്ത ഗ്രാമീണ റോഡുകളുടെ കാര്യത്തിൽ പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗം വിളിക്കാനും തീരുമാനമായി.