കർഷകദിനത്തിൽ വടകര കൃഷിഭവൻ കർഷകരെ ആദരിക്കുന്നു; വിശദാംശങ്ങൾ അറിയാം


വടകര: കർഷക ദിനത്തോടനുബന്ധിച്ച് ചിങ്ങം ഒന്നിന് വടകര നഗരസഭ കൃഷിഭവൻ കർഷകരെ ആദരിക്കുന്നു. മാതൃകാപരമായി കാർഷിക പ്രവർത്തനം നടത്തുന്ന കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ച് അതിൽ നിന്ന് തെരഞ്ഞെടുക്കുന്ന കർഷകരെയാണ് ആദരിക്കുന്നത്.

താഴെ പറയുന്ന വിവിധ കർഷക വിഭാഗങ്ങളെ തെരഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു.

1) നെൽ കർഷകൻ
2) കേര കർഷകൻ
3) വനിതാ കർഷക
4 ) എസ്.സി കർഷകർ
5 ) യുവ കർഷകർ
6) വിദ്യാർത്ഥി കർഷകർ
7) ക്ഷീര കർഷകർ
8) കർഷക ത്തൊഴിലാളി
9) മുതിർന്ന കർഷകർ
10) ജൈവ കർഷകർ

അപേക്ഷ ഓഗസ്റ്റ് 8ാം തിയ്യതിക്കുള്ളിൽ കൃഷിഭവനിൽ സമർപ്പിക്കണം. അപേക്ഷ ഫോം കൃഷിഭവനിൽ ലഭ്യമാണ്. വിദഗ്ധ സമിതിയുടെ പരിശോധനക്കു ശേഷം മാത്രമേ അപേക്ഷകളിൽ നിന്നും അർഹരെ തെരഞ്ഞെടുക്കൂവെന്ന് വടകര കൃഷി ഫീൽഡ് ഓഫീസർ അറിയിച്ചു.