ആയിരം പേർക്ക് പട്ടയം; വടകര, കൊയിലാണ്ടി താലൂക്ക് തല പട്ടയ മേള ഒക്ടോബർ 1ന്


വടകര: ആർഡിഒ ഓഫീസ് പരിധിയിൽ വരുന്ന കൊയിലാണ്ടി, വടകര താലൂക്കിലെ റവന്യു പട്ടയ മേള ഒക്ടോബർ ഒന്നിന് നടക്കും. ഉച്ചയ്ക്ക് രണ്ടിന് വടകര ടൗൺ ഹാളിൽ നടക്കുന്ന പട്ടയമേള മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാറിൻ്റ 100 ദിന പരിപാടിയുടെ ഭാഗമായാണ് പട്ടയ മേള സംഘടിപ്പിക്കുന്നത്. ആയിരം പേർക്ക് പട്ടയം നൽകും. പട്ടയം വാങ്ങാനായി ടൗൺ ഹാളിൽ പ്രത്യേക കൗണ്ടർ സംവിധാനം ഉണ്ടാവും.

മന്ത്രി മുഹമ്മദ് റിയാസ്, എംപി, എം എൽ എമാർ, രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കും. താലൂക്ക്തല പട്ടയ മേളയോട് അനുബന്ധിച്ച് സ്വാഗത സംഘം രൂപീകരിച്ചു. യോഗം കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ ഉദ്ഘാടനം ചെയ്തു. ഇ കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു.

ആർഡിഒ ഷാമിൽ സെബാസ്റ്റ്യൻ, ആർ സത്യൻ, ടി വി ബാലകൃഷ്ണൻ, വി പി അബ്ദുള്ള, പ്രദീപ് ചോമ്പാല, പി എം മുസ്തഫ, ബിജു കായക്കൊടി, പി സജീവ് കുമാർ, സി കെ കരീം, സി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇ കെ വിജയൻ (ചെയർമാൻ), ഷാമിൽ സെബാസ്റ്റ്യൻ (ജന. കൺവീനർ), സി രഞ്ചിത്ത് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി യോ​ഗത്തിൽ തെരഞ്ഞടുത്തു.