സി.പി.ഐ.എം ജില്ലാ സമ്മേളനം: വടകരയില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്‌, പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും


വടകര: സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന് ഒരുങ്ങി വടകര. 29,30,31 തിയതികളിൽ നടക്കുന്ന സമ്മേളനം 29ന് രാവിലെ 10മണിക്ക് പൊളിറ്റ് ബ്യൂൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജന്‍, പി.കെ ശ്രീമിത, എ.കെ ബാലന്‍, എളമരം കരീം, പി.സതീദേവി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.പി രാമകൃഷ്ണന്‍, ആനാവൂര്‍ നാഗപ്പന്‍, പുത്തലത്ത് ദിനേശന്‍, പി.എം മുഹമ്മദ് റിയാസ്, പി.കെ ബിജു എന്നിവര്‍ പങ്കെടുക്കും.

സമ്മേളനത്തിന് സമാപനം കുറിച്ച് കൊണ്ട് നടക്കുന്ന പൊതുസമ്മേളനവും മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുക. അരലക്ഷത്തോളം പേര്‍ റാലിയില്‍ പങ്കാളികളാകും. മുമ്പൊരിക്കലും ഇല്ലാത്ത വിധത്തില്‍ വനിതകളുടെ മുന്നേറ്റം ഉണ്ടായെന്നും പാര്‍ട്ടി ഉത്തരവാദിത്തങ്ങളിലും ചുമതലകളിലും വനിത പ്രാതിനിധ്യം വര്‍ദ്ധിച്ചതായും ഇനിയും മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയേണ്ടതുണ്ടെന്നതാണ് പാര്‍ട്ടി വിലയിരുത്തുന്നതെന്നും ജില്ല സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.

സമ്മേളനത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് വടകരയില്‍ നടന്നുകൊണ്ടിരിക്കുന്നത്. സെമിനാറുകള്‍, പുസ്ത-ചരിത്ര പ്രദര്‍ശനങ്ങള്‍, കലാപരിപാടികള്‍ തുടങ്ങി പരിപാടികളിലെല്ലാം വന്‍ ജനപങ്കാളിത്തമാണ്.

Description: Vadakara is ready for CPIM district conference