പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി വി.പി കുഞ്ഞിരാമകുറുപ്പിന്റെ ഓര്‍മകളില്‍ വടകര; അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു


വടകര: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും, മുൻ കോഴിക്കോട് ഡിസിസി പ്രസിഡണ്ടും, മുൻ ഖാദി ബോർഡ് വൈസ് ചെയർമാനുമായിരുന്ന വി.പി കുഞ്ഞിരാമകുറുപ്പിൻ്റെ 45-ാം മത് ചരമവാർഷികദിനത്തില്‍ വടകരയില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. വി.പി സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വടകര മുൻസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

സ്വാതന്ത്ര്യ സമര ചരിത്രത്തിൽ മലബാറിൽ തിളങ്ങുന്ന അധ്യായം രചിച്ച വി.പി വരും തലമുറക്ക് പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് അഡ്വ.ഇ. നാരായണൻ നായർ അധ്യക്ഷത വഹിച്ചു.

ട്രസ്റ്റ് സെക്രട്ടറി അച്യുതന്‍ പുതിയേടത്ത്, അഡ്വ.ഐ.മൂസ, വി.എം ചന്ദ്രൻ, അഡ്വ സി.വത്സലൻ, സുനിൽ മടപ്പള്ളി, സതീശൻ കുരിയാടി, ബാബു ഒഞ്ചിയം, കെ.പി കരുണൻ, രാധാകൃഷ്ണൻ കാവിൽ, പുറന്തോടത്ത് സുകുമാരൻ, സി.പി ബിജു പ്രസാദ്, കെ.രാഘവൻ നായർ എന്നിവർ പ്രസംഗിച്ചു.