കേരളത്തിന്റെ മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്റെ ഓര്‍മകളില്‍ വടകര; പുഷ്പാർച്ചന, അനുസ്മരണ യോഗങ്ങൾ തുടങ്ങി വിപുലമായ പരിപാടികള്‍


വടകര: ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും സിപിഐയുടെ പ്രമുഖ നേതാവുമായിരുന്ന സി അച്യുതമേനോന്റെ ചരമദിനത്തില്‍ വടകര മണ്ഡലത്തില സിപിഐ ഘടകങ്ങൾ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. വടകര മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന എം കുമാരൻ മാസ്റ്റർ ടിപി മുസ സ്മാരകത്തിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ സത്യൻ പതാക ഉയർത്തി.

കാർത്തിക പള്ളി നോർത്തിൽ വടകര മണ്ഡലം സെക്രട്ടറി എൻ.എം ബിജു, മേപ്പയിൽ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സി രാമക്യഷ്ണൻ, വള്ളിക്കാട് മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി.കെ സതീശൻ എന്നിവര്‍ പതാക ഉയർത്തി. മണ്ഡലം കമ്മിറ്റി അംഗങ്ങളായ ടി.പി റഷീദ് കാർത്തിക പള്ളിയിലും, എ.കെ കുഞ്ഞികണാരൻ കുറിഞ്ഞാലിയോടും, വി.പി രാഘവൻ നാദാപുരം റോഡ് ടിവി സ്മാരകത്തിലും, പി അശോകൻ പഴങ്കാവിലും, പി ഗീത പുതിയാപ്പിലും പതാക ഉയർത്തി.

പുതുപ്പണത്ത്‌ പി.കെ കൃഷ്ണൻ, പുറങ്കര – ഇ രാജശേഖരൻ, വടകര പെരുവാട്ടും താഴ കെ.പിപവിത്രൻ, പുത്തൂർ കെ.വി വിശ്വനാഥൻ, കുരിക്കാലാട് വി.ടി.കെ സുരേഷ്, നൂഞ്ഞിയിൽ താഴെ ഒഎം അശോകൻ, കണ്ടിക്കര ദിനേശൻ കെ.ടി.കെ, മുയിപ്ര ആർ.കെ ഗംഗാധരൻ, കുന്നുമ്മക്കര കെ.ടി സുരേന്ദ്രൻ, വെള്ളികുളങ്ങര ബാബു കക്കാട്ട്, ഒഞ്ചിയം കെ ഗംഗാധരകുറുപ്പ് എന്നിവരും പതാക ഉയർത്തി.