‘ശങ്കരകുറുപ്പ് ഒരു കാലഘട്ടത്തിന്റെ നേതാവ്‌’; സി.പി.ഐ.എം നേതാവ്‌ കെ.ശങ്കരക്കുറുപ്പിന്റെ ഓര്‍മകളില്‍ വടകര


വടകര: സി.പി.ഐ.എം മുന്‍ ജില്ലാകമ്മിറ്റി അംഗവും വടകര ഏരിയാ സെക്രട്ടറിയും നഗരസഭാ മുന്‍ ചെയര്‍മാനുമായിരുന്ന കെ.ശങ്കരക്കുറുപ്പിന്റെ 21-ാമത് ചരമവാര്‍ഷിക ദിനാചരണം നടത്തി. ഇന്നലെ രാവിലെ ഏഴ് മണിക്ക് പ്രകടനവും പതാക ഉയര്‍ത്തലും വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്ര സമര്‍പ്പണവും നടന്നു.

ഏരിയാ സെക്രട്ടറി ടി.പി ഗോപാലന്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ജില്ലാ സെക്രട്ടറി എം.മെഹബൂബ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ശങ്കരകുറുപ്പ് ഒരു കാലഘട്ടത്തിന്റെ പാര്‍ട്ടി നേതാവായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ടി.പി ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.ഭാസ്‌കന്‍, കെ.പുഷ്പജ, കെ.പി ബിന്ദു എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി പി.കെ ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

Vadakara in the memories of CPI(M) leader K.Sankara Kurup