വടകര ജില്ലാ ആശുപത്രിയിലെ കെട്ടിടശിലാസ്ഥാപനം ശനിയാഴ്ച; സംഘാടകസമിതിയായി


വടകര: പിഎംജെവികെ പദ്ധതിയിൽ ജില്ലാ ആശുപത്രിയിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ശനിയാഴ്ച രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നാരായണനഗറിൽ പ്രത്യേകം തയ്യാറാക്കുന്ന ഓഡിറ്റോറിയത്തിലാണ് പരിപാടി.

പരിപാടിയുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡൻറ് ഷീജാ ശശി അധ്യക്ഷത വഹിച്ചു. 83.5 കോടി രൂപയാണ് എസ്റ്റിമേറ്റ് തുക. ന്യൂനപക്ഷക്ഷേമവകുപ്പാണ് തുകയനുവദിച്ചത്. 60 ശതമാനം കേന്ദ്ര ന്യൂനപക്ഷവകുപ്പും 40 ശതമാനം സംസ്ഥാന ന്യൂനപക്ഷവകുപ്പുമാണ് നൽകുന്നത്.

കെ.പി ബിന്ദു, കെ.വി റീന, നിഷ പുത്തമ്പുരയിൽ, ഷാജി, ടി.പി ഗോപാലൻ, സതീശൻ കുരിയാടി, എടയത്ത് ശ്രീധരൻ, രാംദാസ് മണലേരി, ഒ.കെ കുഞ്ഞബ്ദുള്ള, എ.പി ഷാജിത്ത്, വി.ഗോപാലൻ, ആർ.സത്യൻ, സരളാ നായർ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ഭാരവാഹികൾ: ഷീജാ ശശി (ചെയർമാന്‍), ജില്ലാപഞ്ചായത്ത് സെക്രട്ടറി അജീഷ് (കൺവീനര്‍), ടി.പി ഗോപാലൻ, എടയത്ത് ശ്രീധരൻ, പ്രസാദ് വിലങ്ങിൽ (സബ് കമ്മിറ്റി).

Description: Vadakara Hospital foundation stone laying ceremony on Saturday