വടകര ​ഗവ. ജില്ലാ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് ചാർജ് വർധനവിൽ പ്രതിഷേധം ശക്തമാകുന്നു; പിച്ചയെടുക്കൽ സമരവുമായി യൂത്ത് കോൺഗ്രസ്


വടകര: വടകര ജില്ലാ ഗവൺമെന്റ് ഹോസ്പിറ്റലിൽ ഡിസംബർ ഒന്നു മുതൽ ഒ. പി ടിക്കറ്റ് ചാർജ് വർധിപ്പിക്കാനുള്ള ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ തീരുമാനത്തിൽ പ്രതിഷേധം ശക്തമാകുന്നു. ആശുപത്രിക്ക് മുൻപിൽ യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പിച്ചയെടുക്കൽ സമരം സംഘടിപ്പിച്ചു. ഒ. പി ടിക്കറ്റ് ചാർജ് വർധനവ് പിൻവലിക്കുക, കാർഡിയോളജി ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ ഡോക്ടർമാരെ അടിയന്തരമായി നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

ആക്സിഡന്റ് കേസുമായി ബന്ധപ്പെട്ട് അടിയന്തര വൈദ്യസഹായം നൽകേണ്ട ട്രോമാകെയർ യൂണിറ്റ് ഉടൻ ജില്ലാ ആശുപത്രിയിൽ ആരംഭിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. മുഹമ്മദ്‌ മിറാഷ്, രാഗേഷ് കെ. ജി, അഭിനന്ദ് ജെ മാധവ്, കാർത്തിക് ചോറോട്, ദിൽരാജ് പനോളി, ജുനൈദ് കാർത്തികപ്പള്ളി,അഭിലാഷ് വൈക്കിലശ്ശേരി, സജിത്ത്, ജയകൃഷ്ണൻ,രാഹുൽ പുറങ്കര തുടങ്ങിയവർ സംബന്ധിച്ചു.

Description: Vadakara Govt. Protests intensify over OP ticket charge hike in district hospital