പ്രതിഷേധം ഫലം കണ്ടു; വടകര ​ഗവ. ജില്ലാ ആശുപത്രിയിലെ ഒപി ടിക്കറ്റ് നിരക്ക് വർധനവ് പിൻവലിച്ചു


വടകര: വടകര ​ഗവ. ജില്ലാ ആശുപത്രിയിലെ ഒപി ടിക്കറ്റ് നിരക്ക് വർധനവ് പിൻവലിച്ചു. നിർധനരായ രോ​ഗികളെ ബുദ്ധിമുട്ടിലാക്കുന്ന തരത്തിലുള്ള ഒപി ടിക്കറ്റ് നിരക്ക് വർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികളും മറ്റ് സംഘടനകളും പ്രതിഷേധവുമായി രം​ഗത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് നിരക്ക് വർധനവ് താത്ക്കാലികമായി പിൻവലിച്ചത്.

എച്ച്എംസിയുമായി ആലോചിച്ച ശേഷമാണ് ഒപി ടിക്കറ്റ് നിരക്ക് നാളെ മുതൽ 10 രൂപയാക്കാൻ ആശുപത്രി സൂപ്രണ്ട് നിർദ്ദേശം നൽകിയത്. താത്ക്കാലിക ജീവനക്കാർക്ക് ശമ്പളം വർധിപ്പിച്ച് നൽകാനാണ് ഇത്തരത്തിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതെന്നാണ് സൂപ്രണ്ട് പറയുന്നത്. വീണ്ടും നിരക്ക് വർധിപ്പിച്ചാൽ പ്രത്യക്ഷ സമര പരിപാടികളുമായി നീങ്ങുമെന്ന് രാഷ്ട്രീയ പാർട്ടികൾ അറിയിച്ചു.