അനധികൃത മത്സ്യവില്‍പ്പനയ്‌ക്കെതിരെ പ്രതിഷേധം ശക്തം; വടകര മത്സ്യമാര്‍ക്കറ്റ് തൊഴിലാളികള്‍ ധര്‍ണ നടത്തി


വടകര: ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അനധികൃത മത്സ്യവില്‍പ്പനയ്‌ക്കെതിരെ വടകര ടൗണ്‍ മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ മത്സ്യ മാര്‍ക്കറ്റ് ഹര്‍ത്താല്‍ ആചരിച്ചു. തുടര്‍ന്ന് മുനിസിപ്പല്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.

അനധികൃത മത്സ്യവില്‍പ്പനയ്‌ക്കെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും നഗരസഭ യാതൊരു നടപടിയും ഇതുവരെ എടുത്തില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. മാത്രമല്ല ബൂത്തുകള്‍ക്ക് ലൈന്‍സ് നല്‍കുന്നതായും ആക്ഷേപമുണ്ട്.

ധര്‍ണ എ.കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. സി.അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സി.എം കരീം, കെ.എന്‍.എ അമീര്‍, എം. ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Description: Vadakara fish market workers staged dharna