ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളില്‍ സഹപ്രവര്‍ത്തകര്‍; വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ച്‌ വടകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി


വടകര: മുൻ മുഖ്യ മന്ത്രിയും, കോൺഗ്രസ്സിന്റെ അനിഷേധ്യ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ വടകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. എടോടി കോണ്‍ഗ്രസ് ഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് യുഡിഎഫ്‌ നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.കെ പ്രേമന്‍ അധ്യക്ഷത വഹിച്ചു. ഇ.നാരായണന്‍ നായര്‍, സതീശന്‍ കുരിയാടി, പുറന്തോടത്തു സുകുമാരന്‍, ഷംസുദീന്‍ കല്ലിങ്ങൽ, പി.എസ് രഞ്ജിത്ത് കുമാര്‍, രഞ്ജിത്ത് കണ്ണോത്ത്, രതീശന്‍ ടി.കെ, ബിജുല്‍ ആയാടത്തില്‍, ലത്തീഫ് കല്ലറക്കല്‍, കോറോത്ത് ബാബു, ഫൈസല്‍ തങ്ങള്‍, എം വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.